ഈജ്പ്റ്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സിസിക്ക് സ്വന്തം പാളയത്തില്‍ നിന്ന് എതിരാളി

കയ്‌റോ: ഈജിപ്റ്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിക്ക് സ്വന്തം പാളയത്തില്‍ നിന്നു തന്നെ എതിരാളി. സിസിയെ പിന്തുണച്ചിരുന്ന അല്‍ ഘാദ് പാര്‍ട്ടി നേതാവ് മുസാ മുസ്തഫ മുസായാണ് രംഗത്തുവന്നത്. മാര്‍ച്ച് 26-28 തീയതികളിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് മുസാ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

ഫെബ്രുവരി 24 മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ഏപ്രില്‍ രണ്ട് ആദ്യഘട്ട ഫലപ്രഖ്യാപനം നടക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന മറ്റു സ്ഥാനാര്‍ഥികളില്‍ കുറെപ്പേര്‍ പത്രിക പിന്‍വലിക്കുകയും മറ്റുള്ളവരുടേതു തള്ളിപ്പോകുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ 2013ല്‍ സ്ഥാനഭ്രഷ്ടനാക്കിയാണ് സിസി അധികാരത്തിലെത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ 96.9% വോട്ടു നേടിയാണ് അല്‍ സിസി പ്രസിഡന്റായത്. ഈജിപ്ഷ്യന്‍ ഭരണഘടന പ്രകാരം ഒരാള്‍ക്ക് രണ്ടുതവണ മാത്രമേ പ്രസിഡന്റ് പദവി വഹിക്കാന്‍ കഴിയൂ.

Top