ഗസ്സ: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മാണത്തിനുമായി 500 ദശലക്ഷം യു.എസ് ഡോളര്‍ സഹായ വാഗ്ദാനം നല്‍കി ഈജിപ്ത്. കൂടാതെ ഈജിപ്തിലെ നിര്‍മാണ മേഖലയിലെ വിദഗ്ധരുടെ സഹായവും ഗാസയുടെ പുനരുദ്ധാരണത്തിന് ലഭ്യമാക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ ഓഫിസ് അറിയിച്ചു.
ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. നേരത്തെ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍നിര്‍ത്തല്‍ ധാരണയിലെത്താന്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഈജിപ്ത് നടത്തിയിരുന്നു. ഗസ്സയിലേക്ക് മെഡിക്കല്‍ സഹായവും ലഭ്യമാക്കിയിരുന്നു. ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 213 ആയി. ഇതില്‍ 61 ഉം കുട്ടികളാണ്. 1500 ഫലസ്തീനികള്‍ക്ക് പരുക്കേറ്റു.