മോസ്‌കോ: സ്‌ട്രൈക്കര്‍ മുഹമ്മദ് സലായെ ഉള്‍പ്പെടുത്തി ഈജിപ്ത് ലോകകപ്പിനുള്ള 23 അംഗ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ താരമായിരുന്ന സലായ്ക്ക് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിനിടെയായിരുന്നു പരുക്കേറ്റത്.
നിലവില്‍ സ്‌പെയിനിലെ വലന്‍സിയയില്‍ ചികിത്സയിലാണ് സല. പരുക്ക് ഭേദമാകുമെന്നും ഗ്രൂപ്പ് മത്സരം മുതല്‍ റഷ്യയില്‍ സല കളിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. മൂന്നാഴ്ച്ചക്കുളളില്‍ സലാഹിന് ആശുപത്രി വിടാനാവുമെന്ന് ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 15ന് നടക്കുന്ന യുറുഗ്വെയ്ക്ക് എതിരായ ആദ്യ മത്സരം സലാഹിന് നഷ്ടമാകും.
ഈജിപ്റ്റ് ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ പത്തൊന്‍പതിന് റഷ്യയെയും 25ന് സൗദി അറേബ്യയെയും നേരിടും. തകര്‍പ്പന്‍ ഫോമിലുള്ള സലാ ഈ സീസണില്‍ 44 ഗോള്‍ നേടിയിട്ടുണ്ട്. സലയുടെ മികവിലാണ് ഈജിപ്റ്റ് ലോകകപ്പിന് യോഗ്യത നേടിയതും.