ന്യൂഡല്‍ഹി: കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം ( ഇ.ഐ.എ) എല്ലാ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കാത്തതില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്ത്യയിലെ 22 ഭാഷകളില്‍ ഇ.ഐ.എയുടെ കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണില്‍ കോടതി ഉത്തരവിട്ടിരുന്നു.
ജൂണ്‍ 30 മുതല്‍ 10 ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം.
ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 17ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനായ വിക്രാന്ത് തോംഗഡ് ആണ് ഹര്‍ജിക്കാരന്‍.