ദുബായ് : ഈദ് അവധി ദിവസങ്ങളില്‍ ദുബായ് ആരോഗ്യ അതോറിറ്റിക്ക് കീഴിലെ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അടിയന്തര ചികില്‍സാ സേവനങ്ങള്‍ക്ക് മുടക്കം ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
റാഷിദ്, ലത്തീഫ, ദുബായ്, ഹത്ത ആശുപത്രികളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങള്‍ 24 മണിക്കൂറും മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്നും ,പീഡിയാട്രിക് വാക്ക്ഇന്‍ ക്ലിനിക്കുകള്‍ പതിവു പോലെ പ്രവര്‍ത്തിക്കുമെന്നും ,എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകളെല്ലാം ഈ ദിവസങ്ങളില്‍ മുടക്കമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഹത്ത ആശുപത്രിയിലെ ഫാമിലി മെഡിക്കല്‍ ക്ലിനിക്കുകള്‍ 15 മുതല്‍ 17 വരെ രാവിലെ ഏഴര മുതല്‍ രാത്രി ഒമ്പതു വരെയും ,അല്‍ബര്‍ഷ, നാദല്‍ ഹമര്‍, സീനിര്‍യ ഹാപ്പിനസ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും,അല്‍ ലുസൈലിയില്‍ 17ന് രാവിലെ എട്ടു മുതല്‍ മൂന്നു വരെയും പ്രവര്‍ത്തനം ആരംഭിക്കുമെന്നും ദുബായ് ആരോഗ്യ അതോറിറ്റി വ്യക്തമാക്കി.
മറ്റു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളും ദുബായ് ഡയബറ്റിസ് സെന്റര്‍, തലാസീമിയ സെന്റര്‍, ദുബൈ ഫിസിയോ തെറാപ്പി റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയും പൊതു അവധി ദിനങ്ങളില്‍ മുടക്കമായിരിക്കും.