റിയാദ്: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
ഒമാനില്‍ എവിടെയും ചന്ദ്രോദയം ദൃശ്യമാകാത്ത സാഹചര്യത്തില്‍ 30 വ്രതങ്ങള്‍ പൂര്‍ത്തിയാക്കി ഒമാനില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
ചന്ദ്രപ്പറവി വീക്ഷിക്കാനായി നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔഖാഫ് മതകാര്യ മന്ത്രാലയമാണ് തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് പ്രഖ്യാപിച്ചത്.
അതേസമയം ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. എന്നാല്‍ കര്‍ണാടകത്തിലെ ഭട്കലില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ നാളെ പെരുന്നാള്‍ ആയിരിക്കും.