സ്‌കൂള്‍ വളപ്പില്‍ നിന്ന വിഷക്കായ കഴിച്ച എട്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: സ്‌കൂള്‍ വളപ്പില്‍ നിന്ന ആവണക്കിന്‍ കായ കഴിച്ച എട്ട് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഗുരുവായൂര്‍ ബ്രഹ്മപുരം അപ്പു മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌കൂള്‍ വളപ്പില്‍ നിന്ന ആവണക്കിന്‍ കായ കുട്ടികള്‍ അബദ്ധത്തില്‍ കഴിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.

Top