എസ്എസ്എംബി 29′ എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന മഹേഷ് ബാബു എസ് എസ് രാജമൗലി ചിത്രം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിനായി മഹേഷ് ബാബു ലുക്ക് ടെസ്റ്റിന് വിധേയനായതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. രാജമൗലിയുടെ നേതൃത്വത്തില്‍ നടന്ന ടെസ്റ്റില്‍ താരം നിരവധി ഗെറ്റപ്പ് ചേഞ്ചുകള്‍ ടെസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിനായി എട്ട് വ്യത്യസ്ത ലുക്കുകള്‍ അന്തിമമാക്കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്. ജനുവരി അവസാനത്തോടെ എഴുത്ത് പൂര്‍ത്തിയാകും. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും എസ്എസ്എംബി 29ന്റെ തിയേറ്റര്‍ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രണ്ടാം ഭാഗത്തിന് സാധ്യത നിലനിര്‍ത്തി ‘ഓപ്പണ്‍ എന്‍ഡിങ്’ ആകും ചിത്രത്തിനെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. കെ എല്‍ നാരായണ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ആയിരം കോടിയാണ്. വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണെന്നാണ് വിവരം. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ആലിയ ഭട്ട് നായികയാകും എന്നും റിപ്പോര്‍ട്ട് ഉണ്ട്.