റായ്പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേന എട്ടു ആദിവാസി സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി.ബിജാപുര്‍ ജില്ലയിലെ ബസഗുഡ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നേദ്ര ഗ്രാമത്തിലായിരുന്നു സംഭവം.
ജനുവരി 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് സ്ത്രീകളെ മാനഭംഗത്തിനിരയാക്കിയത്. സുരക്ഷാ സേന ഇവരുടെ വീടുകള്‍ കൊള്ളയടിക്കുകയും മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 18 ന് സ്ത്രീകള്‍ ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ ബിജാപുരിലെ പോലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി.
ആം ആദ്മി പാര്‍ട്ടി നേതാവ് സോണി സോറി പീഡനത്തിനിരയായ സ്ത്രീകളുമായി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയാറായത്.