ബെര്‍ലിന്‍: വെറുതേ ഇരുന്ന് ബോറടിച്ചപ്പോള്‍ എട്ടുവയസുകാരന്‍ രാത്രി അമ്മയുടെ കാറെടുത്ത് കറങ്ങാന്‍ പോയി. രാത്രിയില്‍ മകനും കാറുംകാണാതായതിനെ തുടര്‍ന്നുള്ള പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഹൈവേയില്‍ നിന്ന് പിടികൂടിയത്.
രാത്രി വെറുതേ ഇരുന്നപ്പോള്‍ ബോറടിച്ചു. അപ്പോള്‍ ഡ്രൈവ് ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് അമ്മയുടെ കാറുമെടുത്ത് ഹൈവേയിലേക്ക് പുറപ്പെട്ടത്- പിടികൂടിയപ്പോള്‍ കുട്ടി പറയുന്നു.140 കിലോമീറ്റര്‍ വേഗത്തിലെത്തിയപ്പോള്‍ അസുഖകരമായി തോന്നി അതിനാല്‍ ഹസാര്‍ഡ് സിഗ്‌നല്‍ ഇട്ട് വാഹനം നിര്‍ത്തിയെന്നായിരുന്നു പയ്യന്റെ മറുപടി.
കുട്ടിയെ പോലീസ് കണ്ടെത്തുമ്‌ബോള്‍ ഹൈവേയില്‍ മുന്‍കരുതല്‍ സിഗ്‌നലോടു കൂടി നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.