ഗാസിയാബാദ്: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് വയസുകാരന് അബദ്ധത്തിൽ വെടിയേറ്റു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജുനൈദ് എന്ന കുട്ടിക്കാണ് വെടിയേറ്റത്.
ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെയാണ് ജുനൈദിന് വെടിയേറ്റത്. ജുനൈദിന്റെ അയല്‍ക്കാരനായ കലെയുടേതാണ് തോക്കെന്ന് പൊലീസ് കണ്ടെത്തി.
കൂട്ടുകാരുമായി ചേര്‍ന്ന് തോക്ക് ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെയാണ് സംഭവമുണ്ടായത്. അബദ്ധത്തില്‍ കാഞ്ചിവലിച്ചതാണ് വെടിപൊട്ടാന്‍ കാരണമായതെന്നും പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.