അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തും.
ഷെല്ലി ചോപ്ര ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കൂമാര്‍, ജൂഹി ചൗള എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക്, റജീന കസാന്‍ഡ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍. ഡി ബുമ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ഒരു റോമാറ്റിക്, കോമഡി ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ അനില്‍ കപൂറും ജൂഹി ചൗളയുമാണ് അഭിനയിച്ചിരുന്നത്. 1942ലെ പ്രണയമാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെങ്കില്‍ 2018ലെ പ്രണയമാണ് രണ്ടാം ഭാഗത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഡ്രാമ സിനിമയായാണ് ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ ഒരുങ്ങുന്നത്.