EK3 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഹോര്‍വിന്‍ ; സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 4,490 യൂറോ

സ്ട്രിയന്‍ ബ്രാന്‍ഡായ ഹോര്‍വിന്‍ യൂറോപ്പിനായി ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി. EK3 ഇലക്ട്രിക് സ്‌കൂട്ടറാണ് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഹോര്‍വിന്‍ EK3 വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 4,490 യൂറോ, ഏകദേശം 3.97 ലക്ഷം രൂപയും, ഡീലക്‌സ് വേരിയന്റിന് 4,690 യൂറോ, ഏകദേശം 14 4.14 ലക്ഷം രൂപയും വില വരുന്നു.

ചൈനയില്‍ നിര്‍മ്മിച്ച ഹോര്‍വിന്‍ EK3 എന്ന മോഡലിന് മുന്നിലും പിന്നിലുമുള്ള എല്‍ഇഡി ലൈറ്റുകള്‍ ലഭിക്കുന്നു, ഇത് സ്‌കൂട്ടറിന് പ്രീമിയം അനുഭവം നല്‍കുന്നു.

കൂടാതെ കീലെസ് എന്‍ട്രി സിസ്റ്റവും EK3 വാഗ്ദാനം ചെയ്യുന്നു, ഉടമ സ്‌കൂട്ടര്‍ അടുത്തായിരിക്കുമ്പോള്‍ കീ ഫോബ് കണ്ടെത്തുന്നതിനുള്ള പ്രോക്‌സിമിറ്റി സെന്‍സര്‍ ഉപയോഗിക്കുന്നു.

ഒരു ആന്റി-തെഫ്റ്റ് അലാറം സിസ്റ്റം, കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS), ഒരു ഡിജിറ്റല്‍ ഡാഷ്ബോര്‍ഡും ടച്ച്സ്‌ക്രീനും, ക്രൂയിസ് കണ്‍ട്രോള്‍, ഹെല്‍മെറ്റ് സൂക്ഷിക്കുന്നതിന് അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top