മുംബൈ: മുന്‍ മന്ത്രിയും മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവുമായ ഏക്നാഥ് ഖഡ്സേ എന്‍സിപിയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി നേതാവ് ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് ഖഡ്സേ എന്‍സിപിയില്‍ ചേര്‍ന്നത്. വടക്കന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ നേതാവും ലേവപാട്ടീല്‍ സമുദായത്തിന്റെ പിന്തുണയുമുള്ള ഖഡ്‌സേ ബി.ജെ.പി.യില്‍നിന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്.
എന്‍സിപിയിലേക്കെത്തുന്ന ഖഡ്സേയ്ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കൃഷിമന്ത്രി സ്ഥാനമാണ് ഖഡ്‌സേയ്ക്ക് എന്‍.സി.പി. വാഗ്ദാനം ചെയ്തിട്ടുള്ളത്. പകരം ഭവനമന്ത്രി ജിതേന്ദ്ര അവാഡ്, തൊഴില്‍മന്ത്രി ദിലീപ് വത്സെപാട്ടീല്‍ എന്നിവരില്‍ ഒരാള്‍ രാജിവെക്കുമെന്നാണ് എന്‍.സി.പി. നേതാക്കള്‍ നല്‍കുന്ന സൂചന.