ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധിപേരാണ് സഹായഹസ്തവുമായി രംഗത്തെത്തുന്നത്.
അടുത്തിടെ ബോളിവുഡ് രാജാവ് ഷാരൂഖ് ഖാന്‍ പാവങ്ങളെ സഹായിക്കുന്നതിനായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.ഇപ്പോഴിതാ ടെലിവിഷന്‍ രാജ്ഞി ഏക്താ കപൂറും സഹായവുമായി എത്തിയിരിക്കുകയാണ്. തന്റെ ഒരു വര്‍ഷത്തെ ശമ്പളം തൊഴിലാളികള്‍ക്കായി സംഭാവന ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
തന്റെ കമ്പനി ബാലാജി ടെലിഫിലിംസിലെ സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് രണ്ടര കോടി രൂപയാണ് സഹായമായി നല്‍കുന്നത്. ലോക്ക്ഡൗണായതിനാല്‍ ഫിലിം ഷൂട്ടുകള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചിരിന്നു ഇത് വ്യവസായത്തിലെ ദൈനംദിന കൂലിത്തൊഴിലാളികളുടെ ജീവിതത്തെയാണ് സാരമായി ബാധിച്ചത്.