മിയാമി: അമേരിക്കയിലെ മിയാമിയിൽ നടന്ന എൽക്ലാസിക്കോയിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ ബാഴ്സലോണ വീഴ്ത്തി.
പ്രീസീസണ് ടൂറില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ മെസിയിലൂടെ ബാഴ്സ മുന്‍തൂക്കം നേടി.
നാല് മിനുട്ടിനകം റാക്കിട്ടിച്ചിലൂടെ വീണ്ടും വല ചലിപ്പിച്ചപ്പോള്‍ ബാഴ്സ വന്‍ വിജയം സ്വപ്നം കണ്ടു. എന്നാല്‍ പതിനാലാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി റയല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. കൊവാക്കിച്ചായിരുന്നു സ്കോറര്‍. മുപ്പത്തിയാറാം മിനുട്ടില്‍ അസെന്‍സിയോയിലൂടെ റയല്‍ ഒപ്പമെത്തി.
രണ്ടാം പകുതിയുടെ അഞ്ചാം മിനുട്ടില്‍ ജെറാര്‍ഡ് പിക്വെയിലൂടെ ബാഴ്സ വിജയഗോള്‍ നേടി. മെസിയും റാട്ടിക്കിച്ചും ബാഴ്സയ്ക്ക് രണ്ടു ഗോൾ ലീഡ് നൽകിയെങ്കിലും മാറ്റിയോയും അസൻസിയോയും റയലിനെ സമനിലയിലെത്തിച്ചു. സമാസമത്തിൽ പിരിയാമെന്ന റയലിന്റെ മോഹത്തെ നെയ്മറുടെ ഫ്രീക്കിക്കാണ് തകർത്തത്. നെയ്മറെടുത്ത ഫ്രീക്കിക്ക് പീക്വെ ബാഴ്സയുടെ വിജയമായി മാറ്റുകയായിരുന്നു.
അടുത്ത മാസം 13, 16 തിയതികളില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.