എല്‍ ക്ലാസിക്കോ ആദ്യ മത്സരം ; സ്വന്തം തട്ടകത്തില്‍ റയല്‍ ബാഴ്‌സയോട് ഏറ്റുമുട്ടും

സാന്റിയാഗോ: റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ റയലും ബാഴ്‌സയും ഇന്നിറങ്ങും.

സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ മത്സരം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെയാണ് കാണുന്നത്.

സീസണിലെ തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്ക് ശേഷം ഫോം വീണ്ടെടുത്ത സിദാന്റെ ടീം ഇതുവരെ പരാജയം നേരിടാത്ത ബാഴ്‌സയുമായാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്.

ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ കിരീട പോരാട്ടത്തില്‍ റയലിന്റെ സാധ്യത അവസാനിക്കും എന്നതിനാല്‍ മികച്ച വിജയം ലക്ഷ്യമിട്ടുകൊണ്ടാണ് റയല്‍ മാഡ്രിഡ് മത്സരത്തിനിറങ്ങുക.

ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.30 നാണ് മത്സരം. പോയിന്റ് ടേബിളില്‍ ബാഴ്‌സക്ക് 11 പോയിന്റ് പിറകിലാണ് റയലിന്റെ സ്ഥാനം.

ഒരു മത്സരം കുറവാണ് റയല്‍ കളിച്ചതെങ്കിലും ഇന്നത്തെ പോരാട്ടത്തില്‍ പരാജയപ്പെട്ടാല്‍ 11 പോയിന്റില്‍നിന്നും 14 പോയിന്റായി വര്‍ധിക്കും.

അവസാനം ഇരു ടീമുകളും ഏറ്റു മുട്ടിയ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലെ ഇരു പാദങ്ങളിലുമായി റയല്‍ ജയിച്ചിട്ടുണ്ടെങ്കിലും അതിന് ശേഷം ഫോം വീണ്ടെടുത്ത ബാഴ്‌സ ഫോമില്‍ ഏറെ മുന്നിലാണ്.

ലോക ഫുട്‌ബോളിലെ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും പ്രതീക്ഷ ഈ രണ്ടു താരങ്ങളിലുമാണ്.

ബാഴ്‌സ നിരയില്‍ ഇന്ന് ജോര്‍ഡി ആല്‍ബയും സാമുവല്‍ ഉംറ്റിറ്റിയും ഉണ്ടാവില്ല.

റയല്‍ നിരയില്‍ ഗരേത് ബെയ്ല്‍ പരിക്ക് മാറി എത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. റയലിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്.

Top