തിരുവനന്തപുരം : ബിജു പ്രഭാകറിന്റെ പ്രസ്താവനകള്‍ അനുചിതമാണെന്നും തിരുത്തുമെന്നാണു പ്രതീക്ഷയെന്നും എളമരം കരീം എംപി. തൊഴിലാളികള്‍ കൃത്യവിലോപം കാട്ടിയാല്‍ നടപടിക്കു നിയമമുണ്ട്. അത് ഉപയോഗിക്കണം. കെഎസ്ആർടിസി ആദായകരമാക്കാനുള്ള ഏത് നടപടിയെയും യൂണിയനുകള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ക്കെതിരെ ആഞ്ഞടിച്ചും വെട്ടിപ്പുകള്‍ തുറന്നുപറഞ്ഞും മനേജിങ് ഡയറക്ടർ രംഗത്തെത്തിയതിനോടായിരുന്നു എളമരത്തിന്റെ പ്രതികരണം