‘പ്രതിപക്ഷ സര്‍ക്കാരുകളെ അടിച്ചമര്‍ത്തുന്നത് ഉച്ഛസ്ഥായിയിലെത്തിയ സമയമാണിത്’; എളമരം കരീം

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്വങ്ങളിലൊന്നായ ഫെഡറലിസത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് കേരളത്തിന്റെ സമരം ഉയര്‍ത്തുന്നതെന്ന് രാജ്യസഭാ നേതാവ് എളമരം കരീം. ഫെഡറിലസത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് പ്രതിഷേധവുമായി തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം ഇവിട എത്തിയ എല്ലാവരും കേരളത്തിന്റെ പരിശ്ചേദമാണ്.

പ്രതിപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന, വികസന പദ്ധതികളെ മുരടിപ്പിക്കാന്‍ ശ്രമിക്കുന്ന, രാഷ്ട്രീയ അട്ടിമറികള്‍ സംഘടിപ്പിക്കുന്ന, കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുകയാണ് കേരളം. കര്‍ണാടകയുടെ പ്രതിഷേധം ഇന്നലെ ഇതേ സ്ഥലത്ത് നടന്നു. ഇതേ വിഷയം ഉന്നയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ നിരന്തരമായ പോരാട്ടത്തിലാണ്. പ്രതിപക്ഷ സര്‍ക്കാരുകളെ അടിച്ചമര്‍ത്തുന്നത് ഉച്ഛസ്ഥായിയിലെത്തിയ സമയമാണ് ഇതെന്നും സ്വാഗത പ്രസംഗത്തില്‍ എളമരം കരീം പറഞ്ഞു.

Top