കോഴിക്കോട്: തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും തന്നെയാണെന്നും എന്നാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും എളമരീം കരീം എം.പി. സ്വാഭാവികമായ പ്രതികരണമാണത്.
തങ്ങളുടെ സ്ഥലത്ത് സി.പി.എം സ്ഥാനാര്‍ഥികള്‍ വരണമെന്നും അല്ലെങ്കില്‍ ഇന്നയാള്‍ മത്സരിക്കണമെന്നൊക്കെ അവിടെയുള്ളവര്‍ക്ക് താല്‍പര്യമുണ്ടാവും. എന്നാല്‍ എല്‍.ഡി.എഫ് എന്ന മുന്നണിക്കായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അക്കാര്യങ്ങളെല്ലാം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തി മുന്നോട്ട് പോവുമെന്നും എളമരം കരീം പറഞ്ഞു.
സി.പി.എമ്മിന് മാത്രം മത്സരിച്ച് ജയിക്കാനാവുന്ന സാഹചര്യമല്ലല്ലോ കേരളത്തിലുള്ളത്. അപ്പോള്‍ മുന്നണിക്കായി തുടര്‍ഭരണത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. ഒരുപക്ഷെ ഇനിയും ഇത്തരത്തിലുളള പ്രകടനങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഒന്നും വിജയസാധ്യതയെയോ മറ്റോ ബാധിക്കില്ലെന്നും തുടര്‍ഭരണമുണ്ടാവുമെന്നും കരീം പറഞ്ഞു.