കോഴിക്കോട് : ഡൽഹിയിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ചൊവ്വാഴ്ച നടത്തുന്ന ഭാരത ബന്ദിൽ കേരളം പങ്കെടുക്കില്ല എന്ന് എളമരം കരീം എംപി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ബന്ദിന്റെ ഭാഗമാഗത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പം തെരഞ്ഞെടുപ്പ് നടക്കാത്ത ജില്ലകളിൽ ട്രേഡ് യൂനിയൻ സംയുക്ത സമിതികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗങ്ങളും നടക്കും. ഹർത്താലോ ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭമോ എവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.