ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് എളമരം കരീം

തിരുവനന്തപുരം : പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെയും മറ്റെല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് ഇന്ത്യയുടെ പാരമ്പര്യവും ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കുമെന്നും എളമരം കരീം.

എല്ലാ മാധ്യമങ്ങളുടേയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ കേരള നിയമസഭയില്‍ പ്രവര്‍ത്തിച്ചതിന്റെ നല്ല പരിചയം തനിക്കും കരീമിനുമുണ്ടെന്ന് ബിനോയ് വിശ്വവും മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ പ്രമാണങ്ങളെയെല്ലാം ആക്രമിക്കുകയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top