ഡല്‍ഹി: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് റെയില്‍വേ മന്ത്രി പറഞ്ഞത് സാങ്കേതിക കാര്യങ്ങള്‍ മാത്രമാണെന്ന് എളമരം കരീം എം പി . പദ്ധതി അവസാനിച്ചു എന്നു ഒരിടത്തും പറഞ്ഞിട്ടില്ല.
പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവര്‍ വലിയ പ്രചാരവേല നടത്തുകയാണ്. പദ്ധതി നിര്‍ത്തലാക്കാന്‍ എടുത്ത നടപടികള്‍ എന്തെന്ന എംപിമാരുടെ ചോദ്യം ദുരുദ്ദേശപരമാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.