രാജ്യദ്രോഹ വകുപ്പുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്‍ എളമരം കരിം രാജ്യസഭയില്‍ അവതരിപ്പിക്കും

Indian-parliament

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നും രാജ്യദ്രോഹ വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്‍ എളമരം കരിം എം.പി ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന് അനിഷ്ടകരമായത് പറയുന്ന ഏതൊരാളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന രീതിയാണ് കേന്ദ്രത്തിന്റേത്. ഇത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും എം.പി വ്യക്തമാക്കി.

ഇതിന് പുറമെ തൊഴിലാളി വിരുദ്ധമായ തൊഴില്‍ കോഡുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലും എളമരം കരീം ഇന്ന് സഭയില്‍ അവതരിപ്പിക്കും.സര്‍ക്കാറിന് വിഷമം ഉണ്ടാക്കുന്ന അഭിപ്രായം പറയുന്നവരെല്ലാം ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബില്ല് അവതരിപ്പിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു.

ഇന്ത്യന്‍ ജനാധിപധ്യത്തിന് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണ് രാജ്യദ്രോഹ വകുപ്പ്. സംസാരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ഈ വകുപ്പുകളെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. രാജ്യദ്രോഹ വകുപ്പ് വേണോ എന്നതില്‍ സുപ്രിം കോടതി പോലും ചോദ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് എളമരം കരീം ഇന്ന് സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നത്.

 

Top