കോഴിക്കോട്: എലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചാല്ലി യുഡിഎഫില്‍ പൊട്ടിത്തെറി. എലത്തൂര്‍ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എം പി ഹമീദ് രാജിവച്ചു. എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്റെ എന്‍സികെയിലെ സുല്‍ഫിക്കര്‍ മയൂരിക്ക് കൊടുക്കാനുളള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധമെല്ലാം കെട്ടടങ്ങിയെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ അവകാശ വാദം. എന്നാല്‍ പിന്നാലെയാണ് 10 വര്‍ഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയര്‍മാനായി പ്രവര്‍ത്തിച്ച് ഹമീദിന്റെ രാജി.
എലത്തൂര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എംകെ രാഘവന്‍ എംപി അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് രാജിക്കത്തില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തില്‍ അഭിമാനമുണ്ടെന്ന പറയുന്ന ഹമീദ് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.