എസ്.ഐക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ

കൊച്ചി : സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ എസ്.ഐക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ഞാറക്കല്‍ സി.ഐയേയും സസ്പന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു.

ഞാറക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ടാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്.ഐ വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി ഡി.ഐ.ജിയുടേതാണ് നടപടി. ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് പരിക്ക് പറ്റിയിരുന്നു.

Top