‘ പരാതിക്കാരി എൽദോസിന്റെ ഫോൺ മോഷ്ടിച്ചു’; എൽദോസ് കുന്നപ്പിള്ളിലിന്റെ ഭാര്യയുടെ പരാതി

കൊച്ചി: എൽദോസ് കുന്നപ്പിള്ളിലിനെതിരെ പീഡന പരാതിയുന്നയിച്ച അധ്യാപികക്കെതിരെ ഭാര്യ രംഗത്ത്. പരാതിക്കാരിയായ സ്ത്രീ എൽദോസിൻറെ ഫോൺ മോഷ്ടിച്ചുവെന്നും ഈ ഫോൺ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നുമാണ് ഭാര്യയുടെ പരാതി. പെരുമ്പാവൂർ കുറുപ്പംപടി പൊലീസിലാണ് ഭാര്യ പരാതി നൽകിയത്. അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണെന്നും പരാതിയിലുണ്ട്.

എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂൾ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top