കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് കള്ളപ്പണം വിതരണം ചെയ്തതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി. ബിജെപി നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ചു ബിജെപി കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കിറ്റല്ല, കള്ളപ്പണമാണ് എല്‍ഡിഎഫിന്റെ വിജയത്തിനു കാരണം. ഘടകകക്ഷികള്‍ക്ക് അടക്കം പിണറായി വിജയന്‍ കള്ളപ്പണം നല്‍കിയെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.