പത്തനംതിട്ട: നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആറന്മുളയില്‍ വീഴ്ച സംഭവിച്ചുവെന്ന് സി.പി.ഐ.എം റിപ്പോര്‍ട്ട്. 267 പാര്‍ട്ടിയംഗങ്ങള്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നെന്നുമാണ് സി.പി.ഐ.എം റിപ്പോര്‍ട്ട്. അഞ്ച് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്ക് എതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം, നിയമസഭാ തെരെഞ്ഞെടുപ്പ് വീഴ്ചയെ ചൊല്ലി സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തില്‍ സി കെ മണിശങ്കറിനെ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിന്‍സെന്റിന്റെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കി.