ന്യൂഡല്‍ഹി: മോദിയോടൊത്ത് ചേര്‍ന്നുള്ള ചിത്രം പതിച്ച ബാനര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി ഇസ്രേയലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇസ്രേയലില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായിസ്ഥാപിച്ചതെന്ന് പറയുന്ന പോസ്റ്ററിന്റെ ചിത്രം ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍ അമിചായി സ്റ്റെയിന്‍ ആണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
Netanyahu election ads: Putin, Trump & Modi pic.twitter.com/6hc4ltUfHv
— Amichai Stein (@AmichaiStein1) July 28, 2019
റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുടെ ചിത്രങ്ങളുപയോഗിച്ചും സമാനമായ രീതിയിലുള്ള പോസ്റ്ററുകളുണ്ട്. സെപ്തംബര്‍ 17നാണ് ഇസ്രേയലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നെതന്യാഹു ഇസ്രേയലിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.