ശബരിമല വിഷയത്തിന് പ്രകടന പത്രികയിലും പ്രാധാന്യം നല്‍കുമെന്ന് ബിജെപി. കുമ്മനം രാജശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡ് പരിഷ്‌കരണം, ലൗ ജിഹാദ് നിരോധനനിയമം എന്നിവയാണ് ബിജെപി ഉയര്‍ത്തുന്ന മറ്റ് വിഷയങ്ങള്‍. ബിജെപിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് സിപിഐഎം സഖ്യമുണ്ടെന്നും കുമ്മനം ആരോപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് , എല്‍ഡിഎഫ് ക്യാമ്പുകളെ ഞെട്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഉയര്‍ത്തുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് പ്രചാരണം ശക്തമാണെന്നും കുമ്മനം പ്രതികരിച്ചു.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ് ആദ്യ പൊതുപരിപാടി. യാത്രയോടനുബന്ധിച്ച് ആലുവയില്‍ സംരഭക സംഗമം നടക്കും. വൈകിട്ട് 3ന് തൃപ്പൂണിത്തുറയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും. വൈകിട്ട് 6ന് പെരുമ്പാവൂരിലാണ് ഇന്നത്തെ സമാപന പരിപാടി നടക്കുക. കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.