ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.
സംഭാവനകള്‍ തിരഞ്ഞെടുപ്പ് ബോണ്ടുകളായി സ്വീകരിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.