election commission aganist udf government

തിരുവനന്തപുരം: പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം തടഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ.മാജിയുടെ നടപടിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഏപ്രില്‍ ഒന്നുമുതല്‍ 20ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കാനാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഒരുരൂപയ്ക്ക് നല്‍കുന്ന അരി സൗജന്യമായി നല്‍കാന്‍ 55 കോടി രൂപയുടെ അധിക സബ്‌സിഡിയും അനുവദിച്ചു. പക്ഷേ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ഇത് ഉപയോഗിക്കുമെന്ന് വിലയിരുത്തിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അരിവിതരണം തടഞ്ഞത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാതെ വന്നതോടെയാണ് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top