തമിഴ്‌നാട് : നടന്‍ കമല്‍ഹാസന്റെ ‘മക്കള്‍ നീതി മയ്യ’ രാഷ്ട്രീയ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അടുത്താഴ്ച്ച മക്കള്‍ നീതി മയ്യത്തിന് ഇതു സംബന്ധിച്ച രേഖകള്‍ കൈമാറുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രൂപീകരിച്ചിട്ട് മൂന്ന് മാസം പിന്നിടുമ്പോഴാണ് രജിസ്‌ട്രേഷന്‍ ലഭിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ പാര്‍ട്ടി രജിസ്‌ട്രേഷന്‍ പ്രക്രിയക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കമല്‍ഹാസന്‍ കണ്ടിരുന്നു. പാര്‍ട്ടിയെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചിരുന്നു. അവയുടെ എല്ലാ വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. എത്രയും വേഗം പാര്‍ട്ടിക്ക് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.