ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സിറ്റ് പോള്‍ വിലക്കി. ഈ മാസം 12 മുതല്‍ ഒരു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 12 രാവിലെ ഏഴ് മണി മുതല്‍ ഡിസംബര്‍ ഏഴ് വൈകിട്ട് അഞ്ച് മുപ്പത് വരെ എക്സിറ്റ് പോള്‍ നടത്തുകയോ അച്ചടി അല്ലെങ്കില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ മറ്റേതെങ്കിലും വിധത്തിലോ അഭിപ്രായവോട്ടെടുപ്പ് ഫലം പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിരോധിച്ചു.
1951 ലെ ജനപ്രാധിനിത്യ നിയമത്തിന്റെ അധികാരമുപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സിറ്റ് പോള്‍ ഫലം നിരോധിക്കുന്നത്.
നവംബര്‍ 12, 20 തീയതികളിലാണ് ഛത്തീസ്ഗഡ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28 ന് തെരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്.