നടന്‍ സോനു സൂദിനെ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മോഗ: തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ബോളിവുഡ് നടന്‍ സോനു സൂദിനെ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് താരത്തിനെതിരെ നടപടി. മോഗ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനടെയാണ് പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇടപ്പെട്ട് സോനുവിനെ തിരിച്ചയച്ചത്. സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.

എന്നാല്‍ ചില ബൂത്തുകളില്‍ പണം വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു ഇത് പരിശോധിക്കാനാണ് താന്‍ പോയതെന്നാണ് സോനു സൂദിന്റെ പ്രതികരണം.

‘വിവിധ ബൂത്തുകളില്‍ പ്രതിപക്ഷം, പ്രത്യേകിച്ച് അകാലിദളിന്റെ ആളുകളുടെ ഭീഷണി കോളുകള്‍ വരുന്നതായും ചില ബൂത്തുകളില്‍ പണം വിതരണം ചെയ്യുന്നതായും അറിഞ്ഞു. അത് പരിശോധിച്ച് നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഞങ്ങളുടെ കടമയാണ്. അതിനാലാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്,’ സോനു സൂദ് പറഞ്ഞു.

Top