അസംഖാന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. വർഗീയ പരാമർശം നടത്തിയതിന്റെ പേരിലും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇത്തവണ അസംഖാന് വിലക്ക് ഏർപ്പെടുത്തിയത്.

അതിന്‍റെ അടിസ്ഥാനത്തില്‍ 48 മണിക്കൂര്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് കമ്മീഷന്‍ അസംഖാന് നിര്‍ദ്ദേശം നല്‍കി. രാവിലെ ആറു മണി മുതലാണ് വിലക്ക് നിലവില്‍ വരുന്നത്.

ഈ മാസം രണ്ടാമത്തെ തവണയാണ് അസംഖാന് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. മുന്‍പ് ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനായിരുന്നു ആദ്യം വിലക്കേര്‍പ്പെടുത്തിയത്.

Top