എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്

ന്യൂഡൽഹി: മാധ്യമങ്ങളിലെ എക്‌സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്‌സിറ്റ് പോളുകൾ നടത്തരുത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

ബംഗാളിലും അസമിലും ഇന്നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 29 ന് 7.30 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്‌സിറ്റ് പോളുകൾ പാടില്ല.

അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്. അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

Top