ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നോട്ടീസ് നല്കി. അസംഖാന്റെ പ്രസംഗങ്ങളില്‍ പലതും ചട്ടലംഘനമാണെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം വിഷയത്തിൽ മറുപടി നൽകണമെന്നാണ് അസംഖാന് നൽകിയിരിക്കുന്ന നിർദ്ദേശം.
സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ മൂന്ന് ദിവസത്തെ വിലക്ക് നൽകിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ ജയപ്രദക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നായിരുന്നു അസംഖാനെതിരായ ആദ്യ നടപടി.
അസംഖാനെതിരെ മത്സരിക്കുന്ന ജയപ്രദയ്ക്കെതിരെയാണ് ‘കാക്കി അടിവസ്ത്രം’ ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്. ഇതിൽ അസംഖാനെതിരെ കേസും എടുത്തിരുന്നു.