എ-സാറ്റ്: പ്രധാനമന്ത്രി പെരുമാറ്റച്ചട്ട ലംഘനം നടത്തിയോ എന്ന് പരിശോധിക്കും…

modi main

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ടെലിവിഷനിലൂടെ പ്രഖ്യാപിച്ച സംഭവം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതി പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമിതിയെ നിയോഗിച്ചു.

സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസുമാണ് പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കിയത്. പരാതി പരിശോധിക്കാന്‍ ഓഫീസര്‍മാരുടെ സമിതിയെ നിയോഗിച്ചതായി കമ്മിഷന്‍ ഔദ്യോഗിക വക്താവ് അറിയിച്ചു. സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. പ്രധാനമന്ത്രിയുടെ പ്രസംഗം ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top