പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിയുടെ വസതിയിലും മിന്നല്‍ പരിശോധന. വി. നാരായണ സ്വാമിയുടെ വസതിയില്‍ പരിശോധന നടത്തുകയാണ്. പരിശോധന നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളൈയിംഗ് സ്‌ക്വാഡാണ്.
കഴിഞ്ഞ ദിവസം ഡിഎംകെ ഭാരവാഹികളുടെ ഓഫീസുകള്‍ക്ക് പുറമേ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
രണ്ടര മണിക്കൂര്‍ നീണ്ട തെരച്ചലിന് ഒടുവില്‍ അനധികൃതമായി ഒന്നും കണ്ടെത്താനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. റെയ്ഡിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.