ത്രിപുരയില്‍ 168 പോളിങ് ബൂത്തുകളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പ് റദ്ദാക്കി; റീ പോളിങ് നടക്കും

അഗര്‍ത്തല: ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരെഞ്ഞെടുപ്പിനിടയില്‍ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കമ്മീഷന്‍ റീ പോളിങ്ങിന് നിര്‍ദേശിച്ചത്.

Top