ജാര്‍ഖണ്ഡ് എഡിജിപി അനുരാഗ് ഗുപ്തയെ മാറ്റണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് എഡിജിപി അനുരാഗ് ഗുപ്തയെ മാറ്റണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതിന് ഗുപ്തയ്‌ക്കെതിരെ 2018 മാര്‍ച്ചില്‍ കേസെടുത്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഗുപ്തയ്‌ക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അനുസരിച്ചാണ് നടപടിയെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഗുപ്തയ്ക്ക് റസിഡന്റ് കമ്മീഷണറെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ എഡിജിപി സ്ഥാനത്ത് ഗുപ്തയുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഗുപ്തയെ ജാര്‍ഖണ്ഡ് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Top