ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിലുടനീളം മോദിക്കും സംഘത്തിനും കൂട്ട് നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
From Electoral Bonds & EVMs to manipulating the election schedule, NaMo TV, “Modi’s Army” & now the drama in Kedarnath; the Election Commission’s capitulation before Mr Modi & his gang is obvious to all Indians.
The EC used to be feared & respected. Not anymore.
— Rahul Gandhi (@RahulGandhi) May 19, 2019
പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് നാടകമുള്‍പ്പെടെ കമ്മിഷന്‍ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുല്‍ ഗാന്ധി വിശദമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് രാഹുല്‍ കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.