ന്യൂഡല്‍ഹി: യു.പി, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ സൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണെങ്കിലും ശക്തമായ മത്സരമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാഴ്ച വച്ചിരിക്കുന്നത്. യു.പി യില്‍ ബി.ജെ.പി മുന്നിലാണ് .അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഏറെ പിന്നിലാണ്. 403 സീറ്റാണ് ഈ സംസ്ഥാനത്തുള്ളത്. 117 സീറ്റുകള്‍ ഉള്ള പഞ്ചാബില്‍ എ.എ.പിയാണ് മുന്നേറ്റം നടത്തുന്നത്.
കെജരിവാളിനെ സംബന്ധിച്ച് ഇത് ആത്മവിശ്വാസം നല്‍കുന്നതാണ്. ഈ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്നാണ് സൂചന.ഗോവയില്‍ ബിജെപി മുന്നില്‍. ഇവിടെ ആകെ ഉള്ളത് 60 സീറ്റുകളാണ്. ഗോവയില്‍ എതാനും സീറ്റുകളില്‍ ലീഡ് ഉണ്ടാക്കാന്‍ തൃണമൂലിന് കഴിഞ്ഞിട്ടുണ്ട്. 60 സീറ്റുള്ള മണിപ്പുരിലും 70 സീറ്റുള്ള ഉത്തരാഖണ്ഡിലും ആദ്യ സൂചനകള്‍ പുറത്തു വരുമ്പോള്‍ ബി.ജെ.പിയാണ് മുന്നില്‍.
ഈ ലീഡ് നില എപ്പോള്‍ വേണമെങ്കിലും മാറി മറിയാം എന്നതാണ് സ്ഥിതി. അതു കൊണ്ടു തന്നെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വലിയ പിരിമുറുക്കത്തിലാണ് ഉള്ളത്. വിജയിച്ച് വരുന്ന എം.എല്‍.എമാരെ പിടിച്ചു നിര്‍ത്താന്‍ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ലങ്കില്‍, ചിലയിടങ്ങളില്‍ വ്യാപക അട്ടിമറിക്കും സാധ്യത ഉണ്ട്.