വോട്ടര്‍ പട്ടികയിലെ വെട്ടിനിരത്തല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കാണാം: ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരം 10 ലക്ഷം പേരെ വെട്ടിമാറ്റിയതായുള്ള ആരോപണം ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്ത്.

ഇക്കാര്യത്തില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന ടിക്കാറാം മിണയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ വെട്ടിനിരത്തല്‍ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതി മൂലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളിക്കളയുന്നതായും 23ന് ഫലം എത്തുമ്പോള്‍ അത് കാണാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ വൈകിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഉടന്‍ വിശദമായ കണക്കുകള്‍ കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വോട്ടര്‍മാരെ വെട്ടിനിരത്തിയത് സംബന്ധിച്ച എല്ലാ മണ്ഡലങ്ങളിലെയും കണക്ക് ശേഖരിച്ചിട്ടുണ്ട്. അത് കമ്മീഷന് കൈമാറും, ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top