തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സസ്പെന്‍ഷനിലായിരുന്ന പൊലീസുകാരന്‍ തൂങ്ങിമരിച്ചു

hanged

കൊടുങ്ങല്ലൂര്‍ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സസ്പെന്‍ഷനിലായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേത്തല ആനാപ്പുഴ കൈമാപറമ്പില്‍ രാജന്റെ മകനും കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫിസറുമായ രാജീവ് (34) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ വോട്ടെടുപ്പ് ദിവസം മാനസികാസ്വാസ്ഥ്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഹാജരാകാത്തതിനെ തുടര്‍ന്ന് രാജീവിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം പോലീസ് കണ്‍ട്രോള്‍ റൂം പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം ആനാപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Top