രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍. വോട്ട് ചെയ്ത മഷിപുരണ്ട വിരല്‍ തുമ്പുമായി തയ്യാറായിരിക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.ഇതില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശത്തിലേക്കാണ് എത്തുക. കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്.
ഡൂഡിലില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ എന്ന സന്ദേശവും നല്‍കുന്നു. തെരഞ്ഞെടുപ്പ് തിയതി, സമയം, പോളിംഗ് ബൂത്തുകള്‍, മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, തിരിച്ചറിയല്‍ കാര്‍ഡ്, തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകുന്ന വെബ്സൈറ്റ്, മൊബൈല്‍ ആപ് എന്നിവയുടെ വിവരങ്ങളും ഗൂഗിള്‍ ഡൂഡില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പോളിംഗ് ബൂത്തില്‍ എന്തൊക്ക നടപടിക്രമങ്ങളാണ് ഉളളതെന്നും ഡൂഡില്‍ വ്യക്തമാക്കിതരുന്നു.