കേപ്പ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 55 മുതല്‍ 62 ശതമാനം വരെ വോട്ടുകള്‍ നേടി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇത്തവണയും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേഫലങ്ങള്‍. തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു, ശനിയാഴ്ചയാണ് ഫല പ്രഖ്യാപനം.
ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ആദ്യാമായാണ് 48 പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പോളിങ് ശതമാനം സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിട്ടില്ല.
നിലവിലെ മുഖ്യ പ്രതിപക്ഷമായ മുസി മൈമാനയുടെ ഡെമോക്രാറ്റിക് അലയന്‍സ് 20 ശതമാനവും മുന്‍ എ.എന്‍.സി നേതാവായ ജൂലിയസ് മലേമയുടെ എകണോമിക് ഫ്രീഡം ഫൈറ്റേഴ്‌സിന് 10 മുതല്‍ 14 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.