ലണ്ടന്‍: ബ്രിട്ടന്‍ ഇന്ന് പോളിങ് ബൂത്തില്‍. പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വറ്റിവ് പാര്‍ട്ടിയും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. ഏറ്റവും ഒടുവിലെ സര്‍വേ പ്രകാരം 1.2 ശതമാനം മാത്രമാണ് കണ്‍സര്‍വറ്റിവ് പാര്‍ട്ടിയുടെ ലീഡ്.
യുറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോരാനുള്ള ബ്രെക്‌സിറ്റ് നടപടികള്‍ക്കു തുടക്കമിട്ട തെരേസാ മേ ഏപ്രില്‍ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയെക്കാള്‍ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ആക്രമണങ്ങളും മറ്റും ജനപിന്തുണ കുറച്ചതായാണു സൂചന.
ജെറിമി കോര്‍ബിനാണ് ലേബര്‍ പാര്‍ട്ടി നേതാവ്. ബ്രിട്ടനില്‍ പ്രസിഡന്‍ഷ്യല്‍ തിര!ഞ്ഞെടുപ്പല്ലെങ്കിലും തെരേസാ മേയെ കരുത്തയായ നേതാവ് എന്നുയര്‍ത്തിക്കാട്ടിയാണ് കണ്‍സര്‍വറ്റിവ് പ്രചാരണം മുന്നോട്ടു പോയത്.